കേരളത്തിലെ എം.പിമാർ മികച്ചതെന്ന് കേന്ദ്രമന്ത്രി നിർമ്മല

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം.പിമാർ മികച്ചവരാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കേരള ഹൗസിലെ ചർച്ചയിലാണ് നിർമ്മലയുടെ പുകഴ്‌ത്തൽ. സംസ്ഥാനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിഷയങ്ങൾ നന്നായി പഠിച്ചാണ് അവർ പാർലമന്റിൽ അവതരിപ്പിക്കുന്നത്. ഉത്തരം പറയാൻ മന്ത്രിമാർക്ക് തയ്യാറെടുക്കേണ്ടി വരുന്നുണ്ട്. ആർ.എസ്.പി നേതാവും കൊല്ലം എം.പിയുമായ എൻ.കെ. പ്രേമചന്ദ്രന്റെ പ്രകടനത്തെ മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി.
ആശാവർക്കർമാരുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ വന്ന യു.ഡി.എഫ് എം.പിമാരോട് നിർമ്മല തന്നെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലെ വിവരങ്ങൾ അറിയിച്ചത്. പ്രേമചന്ദ്രന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരുന്നുവെന്ന് മറ്റ് എം.പിമാർ ചോദിച്ചു. ചോദ്യത്തിന്റെ ഉദ്യേശ്യം മനസിലാകാതിരുന്ന മന്ത്രിയോട് മുഖ്യമന്ത്രിയും പ്രേമചന്ദ്രനും തമ്മിലുള്ള രാഷ്‌ട്രീയ വൈര്യത്തെക്കുറിച്ചും അവർ സൂചിപ്പിച്ചു. ‘താൻ എരിതീയിൽ എണ്ണയൊഴിച്ചോ” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള നിർമ്മലയുടെ മറുപടി.
Source link