പൊങ്കാലയിടുന്നതിനിടെ ഹൃദയാഘാതം: പൊതുഭരണ വകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറി മരിച്ചു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടുന്നതിനിടെ ഹൃദയാഘാതമുണ്ടായി പൊതുഭരണ വകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറി മരിച്ചു. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം എട്ടിയേടത്ത് ശാന്തി സദനിൽ ജി.രാജേശ്വരിയാണ് (66) മരിച്ചത്.
മുൻമന്ത്രി പി.കെ.ജയലക്ഷ്മിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12.30നാണ് സംഭവം. തിരുവനന്തപുരം ഗാന്ധാരി അമ്മൻകോവിലിന് സമീപത്തെ വാടക വീടിന് മുന്നിൽ നിന്ന് പൊങ്കാലയിടുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് മൂന്നോടെ മരിച്ചു. അവിവാഹിതയാണ്.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ നേതാവാണ്. സെക്രട്ടേറിയറ്റ് വനിതാവേദിയുടെ മുൻ പ്രസിഡന്റുമായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം എറണാകുളത്ത് സംസ്‌കരിക്കും. രാജേശ്വരിയുടെ നിര്യാണത്തിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അനുശോചിച്ചു.
Source link