ഏലത്തിന് കണ്ണീർക്കാലം; റെക്കോർഡ് പുതുക്കി വെളിച്ചെണ്ണ, കുരുമുളക് ഉഷാർ, നോക്കാം ഇന്നത്തെ അങ്ങാടി വില

പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവും ഏലത്തിന് തിരിച്ചടിയാകുന്നു. ഇതിനിടെ നിരക്കും ഇടിയുന്നത് കർഷകരെ വലയ്ക്കുകയാണ്. വണ്ടൻമേട്ടിലെ ലേലത്തിൽ കുറഞ്ഞ വിലയിലായിരുന്നു ലേലം. കടുത്ത വേനൽച്ചൂടിനെ തുടർന്നുള്ള വരൾച്ചയാണ് ഉൽപാദനത്തെ സാരമായി ബാധിച്ചത്.വെളിച്ചെണ്ണ വില റെക്കോർഡ് പുതുക്കി ജൈത്രയാത്രയിലാണ്. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി ഉയർന്ന് വില സർവകാല റെക്കോർഡിലെത്തി. മികച്ച ഡിമാൻഡിനെ തുടർന്ന് കുരുമുളക് വിലയും 300 രൂപ വർധിച്ച് 68,000 രൂപ ഭേദിച്ചു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലയുടെ ഇടിവ് തുടരുന്നു.കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. അതേസമയം, രാജ്യാന്തര വിപണിയിൽ റബർവില നേരിയ കയറ്റത്തിലാണ്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടി വർധിച്ചു. കേരളത്തിൽ വില മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
Source link