CINEMA
ഫോർമുല വണ്ണിൽ കസറാൻ ബ്രാഡ് പിറ്റ്; ‘എഫ് 1’ ട്രെയിലർ എത്തി

ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കൊസിൻസ്കി സംവിധാനം ചെയ്യുന്ന സ്പോർട് ആക്‌ഷൻ ചിത്രം ‘എഫ് 1’ ട്രെയിലർ എത്തി. ഫോര്‍മുല വൺ ഡ്രൈവറായിരുന്ന സോണി ഹെയ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാംസൺ ഇഡ്രിസ്, ജാവിയർ ബാർഡെം, കെറി കൊൻഡൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ടോപ്ഗൺ: മാവെറിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബ്രാഡ് പിറ്റും ജോസഫും ചേർന്നു നിർമിക്കുന്ന ചിത്രം വാർണർ ബ്രദേഴ്സ് വിതരണത്തിനെത്തിക്കുന്നു.ഹാൻസ് സിമ്മർ ആണ് സംഗീതം. ജൂൺ 27ന് ചിത്രം തിയറ്ററുകളിൽ എത്തും.
Source link