KERALAMLATEST NEWS

റേ​ഷ​ൻ​ ​വ്യാ​പാ​രി​ ​വേ​ത​നവർദ്ധനയ്ക്ക് അരി വില കൂട്ടണം

വിദഗ്ധ സമിതി റിപ്പോർട്ട് പരിഗണനയിൽ

തിരുവനന്തപുരം: റേഷനരിക്ക് വില വർദ്ധിപ്പിച്ചു കൊണ്ട് റേഷൻ വ്യാപാരികളുടെ കമ്മീഷൻ വർദ്ധിപ്പിക്കാമെന്ന് റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച സർക്കാർ സമിതിയുടെ ശുപാർശ. കുറഞ്ഞത് 45 ക്വിന്റൽ വിൽപ്പനയുള്ള വ്യാപാരിക്ക് മാസ വേതനമായി 22,500 രൂപ നൽകണം. നിലവിൽ 18,000 രൂപയാണ് . 45നു ശേഷം വരുന്ന ഓരോ ക്വിന്റലിനും നിലവിലെ 150 രൂപ 200 രൂപയാക്കണം.

15 ക്വിന്റൽ വരെ വിൽപ്പനയുള്ള കടകൾക്ക് 6800 രൂപയും,15.1 – 45 ക്വിന്റൽ വരെ 9000 രൂപയും ഓരോ ക്വിന്റലിനും 300 രൂപ നിരക്കിലും കമ്മിഷൻ നൽകണമെന്ന നിർദേശവുമുണ്ട്. നീല റേഷൻ കാർഡുകാർക്ക് നൽകുന്ന അരിയുടെ വില കിലോയ്ക്ക് 4 രൂപയിൽ നിന്ന് 6 രൂപയാക്കുന്നതിലൂടെ ഇതിനു വേണ്ടി വരുന്ന അധിക തുക കണ്ടെത്താനാവും.

സംസ്ഥാനത്ത് റേഷൻ കടകളുടെ എണ്ണം 13,872ൽ നിന്നു പതിനായിരമാക്കി ക്രമീകരിക്കണമെന്നും കൺട്രോളർ ഒഫ് റേഷനിംഗ്, ഭക്ഷ്യപൊതുവിതരണ വകുപ്പിലെ വിജിലൻസ് ഓഫിസർ, ലോ ഓഫിസർ എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിലുണ്ട്. വെള്ള കാർഡിലെ ഒരു കിലോ അരിക്കു വ്യാപാരികൾ അടയ്ക്കുന്ന 8.90 രൂപയിൽ 60 പൈസ സംസ്ഥാന സർക്കാരിന് അധികമായി ലഭിക്കുന്നതിൽ നിന്നു വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തണം. കടകൾക്ക് പഞ്ചായത്ത് ലൈസൻസ് ഒഴിവാക്കാൻ സർക്കാർതലത്തിൽ തീരുമാനിക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള കടകളിലെ സെയിൽസ്മാൻമാരും അതേ വിഭാഗത്തിലുള്ളരാകണമെന്ന വ്യവസ്ഥ കൊണ്ടുവന്നാൽ ബിനാമി തട്ടിപ്പുകൾ തടയാം.. 15 ക്വിന്റലിൽ താഴെ വിൽപ്പനയുള്ള കടകൾ നിലനിറുത്തണോയെന്നു പരിശോധിക്കണം.. ഒരു ലൈസൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു കടകളെ ഒരു കടയിൽ ലയിപ്പിക്കണം. പുതുതായി കടകൾ അനുവദിക്കാനുള്ള അശാസ്ത്രീയ മാനദണ്ഡങ്ങൾ മാറ്റണം

മറ്റ് ശുപാർശകൾ

ഓരോ കടയിലും വിതരണം നടത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവനുസരിച്ച് കമ്മിഷൻ .
പഞ്ചസാര വിൽപനയ്ക്ക് കമ്മിഷൻ കിലോയ്ക്ക് 1.50 രൂപയും മണ്ണെണ്ണയ്ക്ക് 5 രൂപയുമാക്കണം.

കടകളിൽ മണ്ണെണ്ണ എത്തിച്ചു വിതരണം ചെയ്യണം.
അടുത്തടുത്തുള്ള കടകൾ ഒഴിവാക്കണം.


Source link

Related Articles

Back to top button