KERALAM
കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്‌ടറായ യുവതി മരിച്ചു; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്‌ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നാല് വർഷം മുമ്പായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികൾ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
പുലർച്ചെ രണ്ട് മണിക്കാണ് സൗമ്യയെ കഴുത്തറുത്ത നിലയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവസമയത്ത് ഭർത്താവും ഭർതൃമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന സൗമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link