INDIALATEST NEWS

ഡൽഹി–ഡെറാഡൂൺ യാത്രയ്ക്ക് ഇനി 3 മണിക്കൂർ; എക്സ്പ്രസ് പാത ഉടൻ തുറക്കും


ന്യൂഡൽഹി ∙ ഡൽഹിയിൽനിന്നു ഡെറാഡൂണിലേക്കുള്ള യാത്രാസമയം നിലവിലുള്ള 6 മണിക്കൂറിൽനിന്ന് 3 മണിക്കൂറായി കുറയ്ക്കുന്ന ഡൽഹി- ഡെറാഡൂൺ എക്സ്പ്രസ് പാത അവസാനഘട്ടത്തിൽ. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം മുതൽ ബാഗ്പത് വരെയുള്ള 32 കിലോമീറ്റർ എക്സ്റ്റൻഷൻ പാത ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് സൂചന. 4 ഘട്ടങ്ങളിലായാണ് 212 കിലോമീറ്റർ എക്സ്പ്രസ് വേയുടെ നിർമാണം നടത്തിയത്.ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ ആദ്യ 18 കിലോമീറ്റർ ടോൾ ഫ്രീ ആയിരിക്കും. 12,000- 13,000 കോടി വരെയാണ് ആറുവരി പാതയ്ക്ക് ചെലവായത്.∙ എക്സ്പ്രസ് വേ റൂട്ട്അക്ഷർധാമിൽ ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽനിന്ന് ആരംഭിച്ച് എൻഎച്ച് 72ലൂടെ ഡെറാഡൂൺ വരെ നീളുന്ന പാതയാണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ്, ബാഗ്പത്, ഷാംലി, സഹരൻപുർ, ഹരിദ്വാർ എന്നീ സ്ഥലങ്ങൾ വഴിയാണ് പാത കടന്നുപോകുന്നത്.


Source link

Related Articles

Back to top button