സഹോദരന്മാരുടെ മക്കൾ തമ്മിൽ ഈ ബന്ധം വേണ്ടിയിരുന്നോ? വിമർശനങ്ങളോട് പ്രതികരിച്ച് ‘നാരായണീന്റെ മൂന്നാണ്മക്കൾ’ സംവിധായകൻ

കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ യാഥാർഥ്യങ്ങളെ മിഴിവോടെ തുറന്നുകാണിക്കുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വ്യവസ്ഥാപിതമായ കെട്ടുപാടുകളിലെ അർഥശൂന്യതയും സങ്കീർണതയും ചർച്ച ചെയ്യുന്നു. സിനിമയിൽ രണ്ടു സഹോദര കഥാപാത്രങ്ങൾ തമ്മിൽ ഉടലെടുക്കുന്നതായി കാണിക്കുന്ന സൗഹൃദ–പ്രണയ ബന്ധം വ്യാപക വിമർശനത്തിനും വഴിയൊരുക്കി. സിനിമയ്ക്കു ലഭിക്കുന്ന അഭിനന്ദനങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും മനസ്സു തുറന്ന് സംവിധായകൻ ശരൺ വേലായുധൻ മനോരമ ഓൺലൈനിൽ.വിമർശനങ്ങളും പ്രധാനംസിനിമയെക്കുറിച്ച് ഒരുപാട് ചർച്ചകൾ വരുന്നുണ്ട്, അതെല്ലാം വായിക്കുന്നുണ്ട്. കൂടുതലും നല്ല പ്രതികരണങ്ങളാണ് വരുന്നത്. തിയറ്ററിൽ ഇറങ്ങിയതിനേക്കാൾ ഒടിടിയിൽ വന്നപ്പോൾ കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർക്കും നന്ദി. വളരെ കുറച്ച് ആളുകൾ മാത്രം ചിത്രത്തിലെ യുവതലമുറയുടെ ബന്ധത്തെപ്പറ്റി സംസാരിക്കുന്നതു കണ്ടു. കുറച്ച് ആളുകൾ മാത്രം പറഞ്ഞാലും അവരുടെ ശബ്ദത്തിനും വിലയുണ്ട്. കുറച്ചുപേർക്ക് ആ സീനുകൾ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാണ് മനസ്സിലായത്. എനിക്ക് പറയാനുള്ളത് ഞാൻ സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്.
Source link