ഹോളി, റമസാൻ വെള്ളിയാഴ്ച ഒരേദിവസം; കരുതലിന്റെ കരംകോർത്ത് ഉത്തരേന്ത്യ

ലക്നൗ (യുപി) ∙ ഹോളിയും റമസാൻ നോമ്പിലെ വെള്ളിയാഴ്ച നമസ്കാരവും ഒരേദിവസം വരുന്നതിനാൽ, നമസ്കാര സമയം 2 മണിക്കു ശേഷമാക്കാൻ ഉത്തരേന്ത്യയിലെ പ്രമുഖ മസ്ജിദുകൾ നിശ്ചയിച്ചു. ലക്നൗവിലെ ഈദ്ഗാഹ് മസ്ജിദ് ഇമാം 2 മണിക്കുശേഷം നമസ്കാരം മതിയെന്നു നിർദേശിച്ചു. സംഭാൽ ഷാഹി ജുമ മസ്ജിദിൽ 2.30 എന്നു നിജപ്പെടുത്തി. സമാധാനവും പരസ്പര ബഹുമാനവും ലക്ഷ്യമിട്ട തീരുമാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു.ഹോളി ആഘോഷ നേരത്ത് മസ്ജിദ് ടാർപോളിൻ ഉപയോഗിച്ചു മറയ്ക്കാനുള്ള തീരുമാനം സംബന്ധിച്ച വിവാദം സംഭാൽ ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫർ അലി തള്ളി. മുൻകാലങ്ങളിലും ഇങ്ങനെ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അയോധ്യയിലെ പള്ളികളിലും നമസ്കാരം 2 മണിക്കു ശേഷം നടത്തും. ഹോളിയും റമസാൻ വെള്ളിയും ഒരുമിച്ചു വരുന്നത് സൗഹാർദം വളർത്താനുള്ള അവസരമായി കാണണമെന്ന് അയോധ്യ സെൻട്രൽ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പറഞ്ഞു. ഹരിദ്വാറിലും നമസ്കാര സമയം മാറ്റി.
Source link