പണ്ടാര അടുപ്പ് തീപകരൽ: സാക്ഷിയാകാൻ മന്ത്രി റിയാസും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ അനന്തപുണ്യത്തിനായി പണ്ടാര അടുപ്പിന് തീ പകർന്നപ്പോൾ മന്ത്രി പി.എ. മുഹമ്മദ് റിയാസും അതിന് സാക്ഷിയായി. ക്ഷേത്രനടയിലെ പാട്ടുപുര മുറ്റത്താണ് പണ്ടാര അടുപ്പൊരുക്കിയത്.
പണ്ടാരഅടുപ്പിലെ പൊങ്കാല തിളച്ചു തൂവിയശേഷമാണ് അദ്ദേഹം മടങ്ങിയത്.
ആദ്യമായാണ് പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്രത്തിൽ മന്ത്രി റിയാസ് എത്തുന്നത്. മുൻ വർഷങ്ങളിൽ പൊങ്കാല ഒരുക്കങ്ങളും പൊതുമരാമത്ത് ജോലികളും വിലയിരുത്താൻ ഉത്സവനാളുകളിൽ റിയാസ് എത്തുമായിരുന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കൊപ്പം വി.ഐ.പി നിരയുടെ മുന്നിലാണ് പൊങ്കാല അടുപ്പിലെ അഗ്നിജ്വലിപ്പിച്ചപ്പോൾ മന്ത്രി റിയാസ് നിന്നത്. ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ ആന്റണിരാജു, വി.കെ. പ്രശാന്ത്, എം. വിൻസെന്റ്, ഡെപ്യൂട്ടി മേയർ പി.കെ. രാജു, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, കൗൺസിലർമാരായ ആർ. ഉണ്ണിക്കൃഷ്ണൻ, ഗായത്രി ബാബു, കരമന അജിത്, എം.ആർ. ഗോപൻ, ബി.ജെ.പി നേതാവ് കരമന ജയൻ, ക്ഷേത്രം ട്രസ്റ്റ് ഭാരവഹികൾ തുടങ്ങിയർ സന്നിഹിതരായി.
ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാർ, ട്രഷറർ എ. ഗീതാകുമാരി, ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ്, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻനായർ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ഡി. രാജേന്ദ്രൻ നായർ, ജോയിന്റ് ജനറൽ കൺവീനർ എം.എസ്. ജ്യോതിഷ്‌കുമാർ തുടങ്ങിയവരും സംബന്ധിച്ചു.
Source link