ചികിത്സാപ്പിഴവ് ആരാപണം: അന്വേഷണത്തിന് മൂന്നംഗ സമിതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ജനറൽ സർജറി,ഗൈനക്കോളജി,പീഡിയാട്രിക് വിഭാഗം മേധാവികളാണ് സമിതിയിലുള്ളത്. ഐ.എം.സി.എച്ച് സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കെെമാറി. ശസ്ത്രക്രിയയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ പേരാമ്പ്ര സ്വദേശിനി വിലാസിനി ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ വിലാസിനിയുടെ കുടുംബം ഇന്ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകും. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു.
Source link