യൂറോപ്യൻ ലഹരിപാനീയങ്ങൾക്ക് 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ വിസ്കിക്ക് യൂറോപ്പ് ഏർപ്പെടുത്തിയ 50% തീരുവ പിൻവലിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ലഹരിപാനീയങ്ങൾക്ക് 200% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്പിൽനിന്നുള്ള അലൂമിനിയം, സ്റ്റീൽ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം തീരുവ ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽവന്നിരുന്നു. ഇതിനു പ്രതികാരമായി വാഹനങ്ങൾ ഉൾപ്പെടെയുള്ള വിവിധ അമേരിക്കൻ ഉത്പന്നങ്ങൾക്ക് 2600 കോടി യൂറോയുടെ തീരുവ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ഇതു പ്രാബല്യത്തിൽ വരും. ഇതിനു പിന്നാലെയാണ് അമേരിക്കൻ വിസ്കിക്കും 50 ശതമാനം തീരുവ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് തീരുവ ഭീഷണിയുമായി ട്രംപിന്റെ പടപ്പുറപ്പാട്. യൂറോപ്പിൽനിന്ന് അമേരിക്കയിലേക്കുള്ള പ്രധാനപ്പെട്ട ഇനങ്ങളിലൊന്നാണു മദ്യവും വൈനും ഉൾപ്പെടെയുള്ള ലഹരിപാനീയങ്ങൾ.
സ്റ്റീൽ, അലൂമിനിയം ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ അടിയന്തരമായി പിൻവലിക്കാൻ അമേരിക്ക തയാറാകണമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വ്യാപാര വക്താവ് ഒലൊഫ് ഗിൽ ആവശ്യപ്പെട്ടു. ചർച്ചകൾക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Source link