മുംബൈ Vs ഡൽഹി ഫൈനൽ


മുംബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2025 സീ​സ​ൺ ഫൈ​ന​ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സും ഏ​റ്റു​മു​ട്ടും. ലീ​ഗ് റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ട​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ കീ​ഴ​ട​ക്കി ഫൈ​ന​ൽ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി. നാ​ളെ​യാ​ണ് ഫൈ​ന​ൽ. എ​ലി​മി​നേ​റ്റ​റി​ൽ 47 റ​ണ്‍​സി​ന് ആ​യി​രു​ന്നു മും​ബൈ​യു​ടെ ജ​യം. സ്കോ​ർ: മും​ബൈ 20 ഓ​വ​റി​ൽ 213/4. ഗു​ജ​റാ​ത്ത് 19.2 ഓ​വ​റി​ൽ 166. മും​ബൈ​ക്കു വേ​ണ്ടി ഹെ​യ് ലി ​മാ​ത്യൂ​സ് 50 പ​ന്തി​ൽ 77ഉം ​നാ​റ്റ് സ്കൈ​വ​ർ ബ്ര​ണ്ട് 41 പ​ന്തി​ൽ 77ഉം ​ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 12 പ​ന്തി​ൽ 36ഉം ​റ​ണ്‍​സ് നേ​ടി. ഉ​​യ​​ർ​​ന്ന മൂ​​ന്നാ​​മ​​ത് ടോ​​ട്ട​​ൽ വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൂ​​ന്നാ​​മ​​ത് ടീം ​​ടോ​​ട്ട​​ലാ​​ണ് ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സി​​ന് എ​​തി​​രേ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ഇ​​ന്ന​​ലെ കു​​റി​​ച്ച 213/4. ഈ ​​സീ​​സ​​ണി​​ൽ ഇ​​തു മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് ടീം ​​ടോ​​ട്ട​​ൽ 210 ക​​ട​​ക്കു​​ന്ന​​ത്. 2025 സീ​​സ​​ണി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് എ​​തി​​രേ യു​​പി വാ​​രി​​യേ​​ഴ്സ് കു​​റി​​ച്ച 225/5 ആ​​ണ് വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ടീം ​​സ്കോ​​ർ.

2023 സീ​​സ​​ണി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​ന് എ​​തി​​രേ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ് ര​​ണ്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 223 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. യു​​പി വാ​​രി​​യേ​​ഴ്സി​​നെ​​തി​​രേ ഈ ​​സീ​​സ​​ണി​​ൽ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും 213 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. 225 ചേ​​സ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​ത്.


Source link

Exit mobile version