KERALAMLATEST NEWS

ഡിജിറ്റൽ യൂണി. വി.സി നിയമനം: ഹർജി വാദത്തിന് മാറ്റി

കൊച്ചി: ഡിജിറ്റൽ സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യുന്ന സർക്കാരിന്റെ ഹർജി വിശദ വാദത്തിനായി 26ലേക്ക് മാറ്റി. സർക്കാർ പട്ടിക ഒഴിവാക്കി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിക്കുന്ന ഹർജിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. താത്കാലിക നിയമനത്തിനും സ്ഥിര നിയമനത്തിനും ഒരേ മാനദണ്ഡം തന്നെയാണോയെന്നും നിയമനത്തിൽ സർക്കാരിന്റെയും യു.ജി.സിയുടെയും പങ്ക് എന്താണെന്നും വാദത്തിനിടെ കോടതി ആരാഞ്ഞു.


Source link

Related Articles

Back to top button