25ാം വര്‍ഷത്തില്‍ 550 കോടിയുടെ പാര്‍ക്ക് ചെന്നൈയില്‍; വണ്ടര്‍ലാ മുന്നേറ്റം തുടരുന്നു

ദക്ഷിണേന്ത്യയുടെയാകെ വിനോദ വ്യവസായ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച വണ്ടര്‍ലാ പാര്‍ക്ക് 25ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വരാനിരിക്കുന്നത് വമ്പന്‍ പദ്ധതികള്‍. അമ്യൂസ്‌മെന്റ് പാര്‍ക്കുകളെന്ന ആശയം പോലും പലര്‍ക്കും കേട്ടുകേള്‍വിയില്ലാത്ത കാലത്ത് തുടങ്ങിയ വണ്ടര്‍ലാ പാര്‍ക്കിന്റെ ഏറ്റവും പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെന്നൈയില്‍ ഈ വര്‍ഷം തുറക്കുമെന്ന് മാനേജിങ് ഡയറക്ടർ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. 550 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണ് ചെന്നൈയിലേത്. കൊച്ചിയിൽ നടന്ന മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ‘ചെന്നൈയില്‍ അടുത്ത പ്രൊജക്ട് ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. വളരെ വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കാണത്. കൊച്ചിയിലും ബെംഗാളൂരുവിലുമെല്ലാം ഉള്ളതു പോലെ വലിയൊരു പാര്‍ക്കായിരിക്കും. ഈ വര്‍ഷം തന്നെ തുറന്ന് പ്രവര്‍ത്തിക്കാനാണ് പദ്ധതി. 550 കോടി രൂപയുടെ നിക്ഷേപത്തിലാണ് ചെന്നൈയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നത്,’ അരുണ്‍ പറയുന്നു.ചെന്നൈയിലെ പാര്‍ക്ക് കൃത്യസമയത്ത് തന്നെ ജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്നാണ് അരുണിന്റെ പ്രതീക്ഷ. നിലവില്‍ കൊച്ചി, ബെഗാളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് വണ്ടര്‍ലാ പാര്‍ക്കുകളുള്ളത്.
Source link