വിദേശ നിക്ഷേപകർ എന്നാണ് ഇന്ത്യയിൽ നിക്ഷേപിക്കാൻ തുടങ്ങിയത്? അവരില്ലെങ്കിലും നേട്ടമുണ്ടാക്കാനാകുമോ

കഴിഞ്ഞ 20 വർഷത്തിനിടക്ക് വിദേശ സ്ഥാപന നിക്ഷേപകർ (FIIs) ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. അതിൽ പല വർഷങ്ങളിലും അവർ ഓഹരികൾ വാങ്ങി കൂട്ടിയിട്ടുണ്ടെങ്കിലും, ചില വർഷങ്ങളിൽ വിൽക്കാറുമുണ്ട്. ഇപ്പോൾ ഇന്ത്യൻ ഓഹരികളിൽ FII പങ്കാളിത്തം കുറഞ്ഞുവരികയാണ്. 2025 ജനുവരിയിലെ കണക്കുകൾ നോക്കുമ്പോൾ ഇത് 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.കണക്കുകൾ പറയുന്നത്കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മറ്റേതൊരു വളർന്നുവരുന്ന വിപണിയേക്കാളും കൂടുതൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും ഏറ്റവും നിക്ഷേപം വർധിപ്പിച്ചത് ഈ കഴിഞ്ഞ 10 വര്‍ഷങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ വിദേശ നിക്ഷേപകർ വിറ്റൊഴിയുന്നത് ഇന്ത്യൻ ഓഹരി വിപണികളിൽ വിൽപന സമ്മർദ്ദം കൂട്ടുകയാണ്. വിദേശ നിക്ഷേപകർ ഇല്ലാതെയും ഇന്ത്യൻ ഓഹരി വിപണിക്ക് നിലനിൽക്കാൻ ആകും എന്ന വിശ്വാസത്തെയുമാണ് ഇത് ചോദ്യം ചെയ്യുന്നത്.
Source link