INDIA

സേനയ്ക്കും ആദിവാസികൾക്കും ആത്മവിശ്വാസം പകർന്ന് അതിർത്തി ഗ്രാമങ്ങളിൽ ബംഗാൾ ഗവർണർ


കൊൽക്കത്ത∙  അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഇന്ത്യ- നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തി മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നടത്തിയ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധേയമായി. ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, നേപ്പാൾ അതിർത്തിയിലെ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമാർഗ്രാം (എന്റെ ഗ്രാമം) ദൗത്യത്തിന്റെ ഭാഗമായി ഗവർണറുടെ പര്യടനം. ഇരു അതിർത്തികളിലും ഗവർണർ അതിർത്തി കാക്കുന്ന കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങളും ഗ്രാമവാസികളും ജനപ്രതിനിധികളും വിദ്യാർഥികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി, നിർണായക വിവരങ്ങൾ ശേഖരിച്ചു. സശസ്ത്ര സീമാ ബലിന്റെ (എസ്എസ്ബി) സിലിഗുരി ഫ്രണ്ടിയർ ഹെഡ്ക്വാർട്ടേഴ്സിനു കീഴിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ വിന്യസിച്ച 41-ാമത്തെ ബറ്റാലിയന്റെ (രാണി ഡാംഗ) പ്രവർത്തന മേഖലകളായ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി, ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഗവർണറുടെ സന്ദർശനം.മയക്കുമരുന്ന്, ആയുധങ്ങൾ, വ്യാജ കറൻസി, വന്യജീവി ഉൽപന്നങ്ങൾ എന്നിവയുടെ കള്ളക്കടത്തും മനുഷ്യക്കടത്തും തീവ്രവാദപ്രവർത്തനങ്ങളും തടയുന്നതിന് അതിർത്തിഗ്രാമങ്ങളിൽ സായുധസേന, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ നടത്തുന്ന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും നിരീക്ഷിക്കുകയായിരുന്നു പ്രധാന സന്ദർശനോദ്ദേശ്യം. പൂർവഭാരതത്തിലെ നിർണായക അതിർത്തി മേഖലയായ സിലിഗുരി ഇടനാഴിയിൽ സശസ്ത്ര സീമാ ബലിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷാ- ജാഗ്രതാ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ഇടതുപക്ഷ തീവ്രവാദത്തിന്റെയും വിഘടനപ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമായിരുന്ന നക്സൽബാരിയും കാമ്താപൂർ വിമോചന സംഘടന (കെഎൽഒ) യുമൊക്കെ ഉൾപ്പെട്ട അതിർത്തിഗ്രാമങ്ങളിൽ രാജ്യസുരക്ഷയും സമാധാനപൂർണമായ ജനജീവിതവും ഉറപ്പുവരുത്തുന്നതിൽ അവർ നൽകിവരുന്ന നിർണായക സംഭാവനകളെ ഗവർണർ പ്രശംസിച്ചു.


Source link

Related Articles

Back to top button