WORLD

ട്രെയിന്‍ റാഞ്ചല്‍; അഫ്ഗാനിസ്താന്‍ ബന്ധമുണ്ടെന്ന പാക് ആരോപണം തള്ളി താലിബാന്‍


ക്വെറ്റ: ബലൂചിസ്താനില്‍ ജാഫര്‍ എക്സ്പ്രസ് ട്രെയിന്‍ ഹൈജാക്ക് ചെയ്ത സംഭവത്തിന് പിന്നില്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളാണെന്ന പാകിസ്താന്റെ വാദം തള്ളി താലിബാന്‍. പാകിസ്താന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും നിരുത്തരവാദപരമായ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പകരം സ്വന്തം സുരക്ഷയും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞു.ചൊവ്വാഴ്ചയാണ് ബലൂചിസ്താനിലെ ബോലാന്‍ മേഖലയില്‍ ക്വറ്റില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ വിഘടനവാദികള്‍ റാഞ്ചിയത്. 450-ഓളം യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരെയും ആക്രമികള്‍ ബന്ധികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയായിരുന്നു (ബിഎല്‍എ) ഈ ആക്രമണത്തിന് പിന്നില്‍.


Source link

Related Articles

Back to top button