KERALAMLATEST NEWS
രാസവസ്തു കയറ്റിവന്ന ലോറി ബെെക്കിലിടിച്ച് അപകടം; ചാലക്കുടിയിൽ യുവാവിന് ദാരുണാന്ത്യം

ചാലക്കുടി: തൃശൂർ ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ ബെെക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വി ആർ പുരം ഞാറക്കൽ അശോകന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. മരപ്പണിക്കാരനായ അനീഷ് ബെെക്കിൽ ജോലിക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബെെക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.
രാസവസ്തു കയറ്റി വരികയായിരുന്നു ലോറി. ഇടിച്ചതിന് പിന്നാലെ തീപ്പിടിച്ച ലോറി പൂർണ്ണമായും കത്തി നശിച്ചു. സ്കൂട്ടർ റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നു. ലോറി ഇടിച്ചശേഷം ബെെക്കിനെ 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. ലോറിക്ക് തീപിടിച്ചതിന് പിന്നാലെ അനീഷിന്റെ ദേഹത്ത് പൊള്ളലേൽക്കാനും കാരണമായി.
Source link