ന്യൂഡൽഹി : കേരളത്തിൽ ബി.ജെ.പി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളം പുതിയ ചരിത്രം രചിക്കുമെന്നും പുതിയ സർക്കാരിന് മാത്രമല്ല പുതിയ സംവിധാനത്തിന് വേണ്ടി ജനങ്ങളുടെ മനസ് തയ്യാറായിക്കഴിഞ്ഞുവെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയത്തിനായി നല്ല പ്രവർത്തനം നടക്കുന്നുണ്ട്. പാലക്കാട് പരിപാടിയിൽ ജനങ്ങളുടെ ഉത്സാഹം കണ്ടു. തൃശൂരിൽ ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ട്. തിരുവനന്തപുരം കേരളത്തിൽ ഒരു മാതൃക കാണിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രചാരണത്തിനായി മറ്റന്നാൾ വീണ്ടും കേരളത്തിൽ എത്തുമെന്നും മോദി കൂട്ടിച്ചേർത്തു.
Source link
കേരളത്തിൽ ബിജെപി അനുകൂല തരംഗം, ശബരിമലയിലെ സ്വർണക്കൊള്ള പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

