WORLD
വേദനയോ വിശപ്പോ ഇല്ല, ഉറക്കവും; അത്യപൂര്‍വ്വ രോഗാവസ്ഥയുമായി ബ്രിട്ടീഷ് പെൺകുട്ടി

ലണ്ടന്‍: അപകടങ്ങളിലോ മറ്റോ പെട്ട് നിങ്ങള്‍ക്ക് സാരമായി മുറിവേല്‍ക്കുകയാണെന്ന് കരുതുക. നന്നായി വേദനിക്കുന്നതിന് പകരം നിങ്ങള്‍ക്ക് വേദനയൊന്നും അനുഭവപ്പെടാതെയാണ് ഇരിക്കുന്നതെങ്കില്‍ എങ്ങനെയുണ്ടാകും? ഈ അത്യപൂര്‍വ്വ രോഗാവസ്ഥയുമായി കഴിയുന്ന യു.കെയിലെ ഹഡേഴ്‌സ്ഫീല്‍ഡ് സ്വദേശിനിയായ ഒലിവിയ ഫാന്‍സ്‌വര്‍ത്ത് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. വേദന മാത്രമല്ല, ഉറക്കമോ വിശപ്പോ ഒന്നും ഒലിവിയയെ അലട്ടില്ല. ഈ മൂന്ന് അവസ്ഥകളും ഒരേപോലെ അനുഭവപ്പെടാത്ത ലോകത്തെ ഒരേയൊരാള്‍ കൂടിയാണ് ഒലിവിയയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്രോമസോം 6പി ഡിലീഷന്‍ (chromosome 6p deletion) എന്ന രോഗാവസ്ഥയാണ് ഒലിവിയ നേരിടുന്നത്. ശരീരത്തിലെ ആറാമത് ക്രോമസോമിന്റെ ഒരു ഭാഗത്തിന്റെ അസാന്നിധ്യമാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നത്.
Source link