‘സ്വന്തം കാലിൽ നിൽക്കാൻ’ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനോടൊപ്പം കോർപറേഷനെ ലാഭത്തിലാക്കാൻ കെ.എസ്.ആർ.ടി.സി പദ്ധതി ഒരുക്കുന്നു. യൂണിറ്റ് അടിസ്ഥാനത്തിൽ ലാഭം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ യൂണിറ്റിനും പ്രത്യേകം വരുമാനവർദ്ധന പദ്ധതി നടപ്പിലാക്കും. ഇതിലൂടെ ഓരോ യൂണിറ്റിനെയും ‘സ്വന്തം കാലിൽ നിറുത്താ’നാണ് ശ്രമം.
സർവീസ് നടത്തുന്ന റൂട്ടുകൾ, വരുമാനം, നഷ്ടത്തിലോടുന്ന ബസുകൾ, അത് ലാഭത്തിലാക്കാനുള്ള വഴികൾ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ടുകൾ എല്ലാ യൂണിറ്റുകളിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ കാലത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ വരുമാനവർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് മാനേജ്മെന്റ് കണക്കാക്കുന്നത്. നിലവിൽ 50% യൂണിറ്റുകളിലാണ് പ്രവർത്തനലാഭം ഉള്ളത്.
ബസ് സർവീസുകളിലൂടെ നിലവിൽ 6.5 കോടി മുതൽ 7 കോടി രൂപ വരെയാണ് പ്രതിദിന വരുമാനം. ശബരിമല സീസൺ കാലത്ത് എട്ടു കോടി പിന്നിട്ട് വരുമാനം ലഭിച്ചിരുന്നു. ഒരു ദിവസം 9 കോടി രൂപ വരുമാനം ലഭിച്ചു.
ലാഭ പദ്ധതി?
റൂട്ടുകൾ പുനർവിന്യസിക്കും
ഒന്നിനു പിറകെ ഒന്നായി ബസുകൾ ഓടിക്കില്ല
നിശ്ചിതദൂരം കഴിഞ്ഞ് യാത്രക്കാരില്ലാതെവന്നാൽ സർവീസുകൾ പരിഷ്കരിക്കും
ലാഭമുള്ള റൂട്ടുകളിലേക്ക് കൂടുതൽ സർവീസുകൾ നടത്തും
ഉടൻ വാങ്ങുന്നത് 143 ബസുകൾ
സൂപ്പർഫാസ്റ്റുകൾ 60
ഫാസറ്റ് പാസഞ്ചറുകൾ 20
എ.സി ബസുകൾ 26
ഓർഡിനറി 10.5 മീറ്റർ – 27
ഓർഡിനറി 9 മീറ്റർ – 10
”പദ്ധതിയുടെ ഭാഗമായി പുതിയൊരു സോഫ്ട്‌വെയർ സംവിധാനം കൂടി ഏർപ്പെടുത്തും”
– പ്രമോജ് ശങ്കർ, സി.എം.ഡി, കെ.എസ്.ആർ.ടി.സി
Source link