‘ജയിലറി’ൽ രജനിയുടെ മരുമകൾ; ഗ്ലാമർ ഫോട്ടോഷൂട്ടുമായി മിർണ


നടി മിർണ മേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രനിൽ ആണ് ഫോട്ടോഗ്രാഫർ. ജയറാം ദസർലയാണ് ഹെയർസ്റ്റൈൽ. ‘ജയിലർ’ സിനിമയില്‍ രജനിയുടെ മരുമകളുടെ വേഷത്തിൽ തിളങ്ങിയ മിർണ സിനിമയുടെ രണ്ടാം ഭാഗത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.2016 -ൽ പട്ടധാരി എന്ന തമിഴ് ചിത്രത്തിൽ നായികയായി മിർണ അഭിനയരംഗത്തേയ്ക്ക് ചുവടുവച്ചു. അദിതി മേനോൻ എന്ന പേരിലായിരുന്നു തമിഴ് സിനിമകളിൽ അഭിനയിച്ചത്.  സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് മിർണ മേനോൻ എന്നാണ് അറിയപ്പെട്ടത്. മലയാള സിനിമയിൽ അദിതി എന്ന് പേരുള്ള വേറേയും നടിമാരുള്ളതുകൊണ്ട് സിദ്ദീഖായിരുന്നു അദിതിയുടെ പേർ മാറ്റി മിർണ എന്നാക്കിയത്. 


Source link

Exit mobile version