മക്കൾക്കൊപ്പം അമേരിക്കയിൽ പൊങ്കാല ഇട്ട് ദിവ്യ ഉണ്ണി; ചിത്രങ്ങൾ


അമേരിക്കയിലാണെങ്കിലും ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേർന്ന് നടി ദിവ്യ ഉണ്ണിയും കുടുംബവും. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലായിരുന്നു നടിയും കുടുംബവും പൊങ്കാല അർപ്പിച്ചത്. ദിവ്യ ഉണ്ണിക്കു പുറമെ നിരവധി മലയാളികൾ പൊങ്കാല ദിനത്തിൽ ഇവിടെ എത്തുകയുണ്ടായി.‘അനുഗ്രഹ നിമിഷം, മനസ്സു നിറഞ്ഞു. ദേവിക്കു മുന്നിൽ മക്കളോടൊപ്പമെത്തി പൊങ്കാല സമർപ്പിച്ചു.’’–ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി കുറിച്ചു.ഭർത്താവ് അരുണിനും മൂന്നു മക്കൾക്കുമൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ് ദിവ്യ ഉണ്ണി. സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും നൃത്ത രംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം.


Source link

Exit mobile version