CINEMA

നേഹയുടെ ആദ്യ പൊങ്കാല: മകൾക്കൊപ്പം പൊങ്കാലയിട്ട് വിന്ദുജ മേനോൻ; ചിത്രങ്ങൾ


അമേരിക്കയിലാണെങ്കിലും ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേർന്ന് താരങ്ങളും. കേരളത്തിലെ വിവിധ കോണുകളിൽ നിന്നുള്ള സ്ത്രീകൾക്കൊപ്പം സിനിമാ, സീരിയൽ രംഗത്തുള്ളവരും പതിവുപോലെ പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്. നടി വിന്ദുജ മേനോനും പൊങ്കാല അർപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മകൾ നേഹയ്ക്ക് ഒപ്പമാണ് വിന്ദുജ പൊങ്കാലയിടാൻ എത്തിയത്. മകൾ നേഹയുടെ ആദ്യ പൊങ്കാലയാണ് ഇതെന്നും വിന്ദുജ കുറിപ്പിൽ പറയുന്നു. അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്. വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. 


Source link

Related Articles

Back to top button