Today's Recap ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും; നിര്‍മല സീതാരാമനുമായി പിണറായി കൂടിക്കാഴ്ച നടത്തി- പ്രധാനവാർത്തകൾ വായിക്കാം

വെടിനിർത്തലിന് തയാറെന്ന് യുക്രെയ്ൻ, നിർമല സീതാരാമനെ കണ്ട് പിണറായി വിജയൻ, കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും, ഹൈദരാബാദിൽ മാധ്യമപ്രവർത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു – തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ വിശദമായി ഒരിക്കൽകൂടി വായിക്കാംതെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ധൻമോണ്ടിയിലെ ‘സുധാസദൻ’ എന്ന വസതിയും ഹസീനയുടെ ബന്ധുകളുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. അതേസമയം, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ധാക്ക കോടതി ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മിഷന്റെ (എസിസി) അപേക്ഷയെ തുടർന്നാണ് നടപടി.
Source link