പതിവുപോലെ വീട്ടിൽ പൊങ്കാല ഇട്ട് ആനി; ഇത്തവണ മറ്റൊരു സന്തോഷം കൂടി

ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. പതിവുപോലെ വീട്ടിൽ തന്നെയാണ് നടി ആനി പൊങ്കാല ഇടുന്നത്. മറ്റൊരു സന്തോഷം ഭർത്താവ് ഷാജി കൈലാസ് ഇത്തവണ കൂടെയുണ്ട് എന്നതാണ്.‘‘ഇതെല്ലാം അമ്മയുടെ അനുഗ്രമായി കാണുന്നു. ഇത്തവണ ചേട്ടനും ഒപ്പമുണ്ട്. അതും വലിയൊരു സന്തോഷത്തിനു കാരണമാണ്. ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്. അവിടെ വര്‍ക്ക് നടക്കുന്നതുകൊണ്ട് എന്നോട് ഇട്ടോളാൻ പറഞ്ഞു.അതു പറ്റില്ല, അനുഗ്രഹം വേണമെങ്കിൽ നേരിട്ടു തന്നെ വരണം, റെക്കമെന്റേഷനൊന്നും പറ്റില്ലെന്നു പറഞ്ഞു. പിന്നെ പതിവുപോലെ എല്ലാവരും ഒരുമിച്ചിടുന്നു. അതിന്റെ കൂടെ കൊല്ലംതോറും എനിക്കൊരു അടുപ്പ് കൂടുന്നു എന്ന സന്തോഷം ഉള്ളിലുണ്ട്.
Source link