KERALAMLATEST NEWS
കടൽ മണൽ ഖനനത്തിനെതിരെ പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: കടൽ മണൽ ഖനനത്തിനനുമതി നൽകിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച്. കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ കേരള ഹൗസിൽ നിന്നാരംഭിച്ച മാർച്ചിനെ ഡൽഹി പൊലീസ് ജന്തർ മന്ദറിൽ തടഞ്ഞു. തീരദേശത്തെ വിറ്റുകൊണ്ട് കച്ചവടം നടത്താൻ കേന്ദ്രം തീരുമാനിച്ചാൽ, അതു തങ്ങളുടെ ശവത്തിന് മേൽകൂടി ആയിരിക്കുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു കൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഇടത്-വലത് എം.പിമാർ,തീരദേശ മണ്ഡലങ്ങളിലെ എം.എൽ.എമാർ, മത്സ്യതൊഴിലാളി-ട്രേഡ് യൂണിയൻ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Source link