KERALAM

എനിക്ക് രണ്ട് കാര്യം നിർബന്ധമാണ്; സിനിമയിലേക്ക് വിളിക്കുമ്പോൾ പറയുന്നതിനെപ്പറ്റി കുളപ്പുള്ളി ലീല

നിരവധി ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ച നടിയാണ് കുളപ്പുള്ളി ലീല. വയസ് എഴുപത് പിന്നിട്ടെങ്കിലും ഷുഗറോ, കൊളസ്‌ട്രോളോ പോലുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.

തമിഴ് സിനിമകൾ ഇല്ലായിരുന്നെങ്കിൽ താൻ പിച്ച എടുക്കേണ്ടി വന്നേനെയെന്ന് കുളപ്പുള്ളി ലീല പറയുന്നു. മലയാളത്തിൽ വർക്ക് വളരെ കുറവാണെന്ന് അവർ പറഞ്ഞു. ‘അഥവാ അവർ നമ്മളെ വിളിച്ചാൽ, അവർ പറയുന്ന പെയ്‌മെന്റ് എനിക്ക് പറയാനാകില്ല. ഇന്നലെ വന്നവർക്ക് ഇഷ്ടം പോലെ പെയ്‌മെന്റ് കൊടുക്കും. നമ്മളൊക്കെ എന്ത് ചെയ്താലും അവർ കാണില്ല. പട്ടിണിയായാലും വീട്ടിലിരിക്കുന്നതല്ലേ നല്ലത്. കുട്ടികളും മക്കളും കരയാനില്ല. മരുന്നും മറ്റും കൊടുക്കാൻ അമ്മയും ഇല്ല. മലയാളത്തിലെ എന്റെ അഭിനയം കണ്ടാണ് തമിഴിലേക്ക് വിളിച്ചത്. മലയാളത്തിനെ എന്റെ ജീവിതത്തിൽ മറക്കില്ല. അതിലും ഞാൻ മറക്കാത്ത കലയാണ് നാടകം. ആ നാടകമാണ് എന്നെ ഇവിടെ എത്തിച്ചത്’- അവർ വ്യക്തമാക്കി.

‘സിനിമയ്ക്ക് വിളിച്ചാൽ എനിക്ക് രണ്ട് കാര്യം നിർബന്ധമാണ്. തുണിയും വേണം മണിയും വേണം. ഡയലോഗ് പറയുന്നതിനൊന്നും എനിക്ക് പ്രശ്നമില്ല. ഒരു അമ്പത് ശതമാനമെങ്കിലും ആ ക്യാരക്ടറിനോട് നീതി പുലർത്തണമെന്ന് എനിക്ക് പ്രധാനമാണ്. അത് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.’- കുളപ്പുള്ളി ലീല പറഞ്ഞു.

ആറ് മാസം മുമ്പ് തൊണ്ണൂറ്റിയാറാമത്തെ വയിലാണ് കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചത്. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും തന്റെ കഴിവിന്റെ പരമാവധി നടത്തിക്കൊടുത്തിട്ടുണ്ട്. ദൈവം അനുഗ്രഹിച്ചു, അതിനുള്ള സാമ്പത്തികവും തന്നെന്ന് കുളപ്പുള്ളി ലീല പറയുന്നു.

ലീലയുടെ ഭർത്താവിനെയും രണ്ട് മക്കളെയുമൊക്കെ വർഷങ്ങൾക്ക് മുമ്പ് മരണം കവർന്നിരുന്നു. അതിനുശേഷം അമ്മ മാത്രമായിരുന്നു അവർക്ക് കൂട്ട്.


Source link

Related Articles

Back to top button