KERALAMLATEST NEWS
കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം എറണാകുളത്ത്

കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) 33-ാം സംസ്ഥാന സമ്മേളനം ഏപ്രിൽ 27 മുതൽ 30 വരെ എറണാകുളത്തു നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകളും 11 ബ്ലോക്കുകളിൽ വിളംബരജാഥകളും സംഘടിപ്പിക്കും. രക്ഷാധികാരി വി.മുരളീധരൻ, സംസ്ഥാന സെക്രട്ടറി കെ. മോഹനൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ബി.വി.അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി സി.കെ.ഗിരി, ഡി.ജി.സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link