WORLD

അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നം; ക്രൂ10 ദൗത്യം മുടങ്ങി, സുനിതയുടെ മടക്കം തിങ്കളാഴ്ച


ഫ്‌ളോറിഡ: സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും തിരിച്ചെത്തിക്കാനുള്ള ക്രൂ10 ദൗത്യം നീട്ടിവെച്ചതായി നാസയും സപേസ്എക്‌സും അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എ-യിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാമ്പ് ആമിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ പ്രശ്‌നം മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്. വ്യാഴാഴ്ച അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് 7.26-നാണ് അടുത്ത ശ്രമം.നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്‌ക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാനില്‍നിന്നുള്ള ടകുയ ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ഫാല്‍കണ്‍ 10 റോക്കറ്റില്‍ ക്രൂ10 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലേക്ക് പോകേണ്ടിയിരുന്നത്. ദൗത്യം നീട്ടിവെച്ചതോടെ ഇവര്‍ പേടകത്തില്‍നിന്ന് സുരക്ഷിതമായി പുറത്തിറങ്ങി.


Source link

Related Articles

Back to top button