KERALAM
കുഷ് മൈനി ഫോർമുല വണ്ണിലേക്ക്

ബെംഗളുരു : ഇന്ത്യക്കാരനായ കാറോട്ട താരം കുഷ് മൈനി ഈ സീസൺ ഫോർമുല വൺ റേസിൽ ആൽപൈൻ ടീമിന്റെ റിസർവ് ഡ്രൈവറായി പങ്കെടുക്കും. 24കാരനായ മൈനി ഇപ്പോൾ ഫോർമുല ടു റേസിൽ ആൽപൈൻ ജൂനിയർ ടീമിന്റെ ഡ്രൈവറാണ്. നരെയ്ൻ കാർത്തികേയനും കരുൺ ചന്ദോക്കിനും ശേഷം ഫോർമുല വൺ റേസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ഇന്ത്യൻ ഡ്രൈവറാണ് ബെംഗളുരു സ്വദേശിയായ കുഷ് മൈനി.
ഈ മാസം 16ന് മെൽബൺ ഗ്രാൻപ്രീയിലൂടെയാണ് ഫോർമുല വൺ റേസിന്റെ പുതിയ സീസണിന് തുടക്കമാകുന്നത്.
Source link