KERALAM

ഉണ്ണി മുകുന്ദൻ രണ്ടര ലക്ഷം അയച്ചു,​ ബാല പറഞ്ഞത് കള്ളം; പ്രതിഫല വിവാദത്തിൽ വെളിപ്പെടുത്തൽ

ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ റിലീസിംഗ് സമയത്ത് പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാല ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. താനടക്കം സിനിമയിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്. എന്നാൽ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും എങ്കിലും പിന്നീട് ബാലയ്ക്ക് രണ്ടരലക്ഷം രൂപ നൽകിയിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലയുടെ മുൻഭാര്യ ഡോ. എലിസബത്ത് ഉദയൻ. യു ട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്തിന്റെ പ്രതികരണം.

‘ സിനിമയിലേക്ക് അഭിനയിക്കാൻ താത്പര്യമണ്ടോയെന്ന് ചോദിച്ച് വിളിച്ചപ്പോൾ പുള്ളി ടൈഫോയിഡ് പിടിച്ച് കിടക്കുകയാണെന്ന് എലിസബത്ത് പറയുന്നു. ഏകദേശം 20 ദിവസത്തോളം ആശുപത്രിയിലായിരുന്നു. പിന്നീടാണ് സിനിമ ചർച്ചകളൊക്കെ നടന്നത്. ഇവർ തമ്മിൽ പ്രതിഫലത്തിന്റെ കാര്യം എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷെ എന്നോട് പറഞ്ഞത് പുള്ളിക്ക് ഒരുലക്ഷം ആണ് ഒരു ദിവസത്തെ പ്രതിഫലം എന്നാണ്. 30 ദിവസമാണ് ആദ്യം പറഞ്ഞത് അനുസരിച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. സ്വാഭാവികമായും 30 ലക്ഷം കിട്ടേണ്ടതല്ലേ, തമിഴ് സിനിമയിൽ എനിക്ക് രണ്ട് ലക്ഷമാണ് പ്രതിഫലം എന്നൊക്കെ പറഞ്ഞിരുന്നു. ഞാനും ആ സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. ഹോം നഴ്സ് പോലെയാണ് കൊണ്ടുപോയതെന്ന് ഇപ്പോൾ മനസിലാക്കുന്നുവെന്ന് എലിസബത്ത് വ്യക്തമാക്കി.

ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ എന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നെ വന്ന് എന്നോട് പറഞ്ഞത് സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, ടൈറ്റാണ്, മെല്ലെ പ്രതിഫലം തരാം എന്നാണ് പറഞ്ഞതെന്നാണ്. ഇതിനിടയിൽ പുള്ളിക്കും എനിക്കുമൊക്കെ വയ്യാതായി. എനിക്ക് ന്യമോണിയ പിടിപ്പെട്ടു. പക്ഷെ പുള്ളി ചികിത്സിച്ചില്ല, ഒടുവിൽ എന്റെ വീട്ടുകാർ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടപോയി. എന്നെ ജോലിക്ക് വിടാത്തതും പഠിക്കാൻ വിടാത്തതും വീട്ടുകാർക്ക് അതൃപ്തിയായിരുന്നു. ഇത് സമ്മതിക്കുകയാണെങ്കിൽ തിരിച്ചപോയിക്കോയെന്ന് പറഞ്ഞു.

അങ്ങനെ ആറ് മാസത്തോളം ഞങ്ങൾ സെപറേറ്റഡ് ആയിരുന്നു. അതിന്റെ ഇടയിൽ എന്താണ് നടന്നതെന്ന് അറിയില്ല. പിന്നെ വീണ്ടും ഞാൻ തിരിച്ചപോയി. ആ സമയത്താണ് പടം റിലീസ് ചെയ്യുന്നത്. റിലീസ് ആകുന്നത് വരെ പ്രതിഫലം കൊടുത്തില്ലെന്നത് പരാതി പറയുന്നില്ല. റിലീസായതിന് തൊട്ട് പിന്നാലെയാണ് മാധ്യമങ്ങളെ വിളിച്ച് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറയുന്നത്.

ഇയാൾ പണം കിട്ടാതെ കരയുവായിരുന്നു. എന്നിട്ട് ഞാൻ നേരിട്ട് വിളിച്ചിരുന്നു. ഇവിടെ കിടന്ന് കരയുകയാണ് വിഷമം ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ കൊടുക്കാമല്ലോയെന്ന്. എന്തായാലും റിലീസിന് ശേഷം ആരോപണം ഉന്നയിച്ച് നടത്തിയ ആദ്യ അഭിമുഖത്തിൽ എന്നെ പിടിച്ചിരുത്തി. ഞാൻ ആറ് മാസം മുൻപേ പോകുന്നത് വരെ പ്രതിഫലം കൊടുക്കാതിരുന്നതിനാൽ ഞാനും ഇയാളുടെ വാദം ആവർത്തിച്ചു. ഇയാളെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. പക്ഷെ മറ്റേയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ വന്നതായി വ്യക്തമാണ്. ഇത് ചോദിച്ചപ്പോൾ എഡിറ്റ് ചെയ്തതായിരിക്കും എന്റെ അക്കൗണ്ടിലേക്ക് കാശ് വന്നാൽ എനിക്ക് അറിയില്ലേയെന്നായിരുന്നു മറുപടി. സംശയം തോന്നിയപ്പോൾ നീ അതൊന്നും തിരക്കേണ്ടെന്ന് പറഞ്ഞു, എന്റെ ക്രെഡിബിളിറ്റിയെ അല്ലേ ബാധിക്കുകയെന്ന് ചോദിച്ചെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞു. ഒടുവിൽ ബാങ്കിലേക്ക് വിലിച്ച് ഞാൻ കൺഫേം ചെയ്തപ്പോൾ പണം വന്നുവെന്ന് പറഞ്ഞു. ഇതിനിടെ പുള്ളി വന്ന് എന്നെ തല്ലി ഫോൺ തട്ടിപറിച്ചു. ഞാൻ ഇതോടെ വലിയ കരച്ചിലായി. തുടർന്ന് എന്നോട് വന്ന് പറഞ്ഞു, ആ രണ്ട് ലക്ഷം എനിക്ക് വന്നതല്ല മേക്കപ്പ് മാനൊക്കെ ഉള്ള പണമാണെന്ന് പറഞ്ഞു. അതും ഞാൻ വിശ്വസിച്ചു.

ചെകുത്താൻ സംഭവത്തിന് ശേഷം ഇയാളുടെ ഗുണ്ടകളിൽ ഒരാൾ ഈ രണ്ട് ലക്ഷം വന്നത് എങ്ങനെയാണെന്ന് എനിക്ക് കാണിച്ച് തന്നു. ലൈൻ പ്രൊഡ്യൂസർ ആളിനെ കൂട്ടിക്കൊണ്ട് വന്ന് അയാളെ അടിച്ച് വീഡിയോ എടുത്തതാണ്. കേസിന് പോകാതിരിക്കാനാണ് വീഡിയോ എടുത്തത് എന്ന്. ഞാൻ ശരിക്കും ഭയന്നു, പക്ഷെ അയാൾ പറഞ്ഞത് കാശുള്ളവന്റെ കൂടെയായിരിക്കും നിയമം എന്നും അതിനാൽ പേടിക്കേണ്ടെന്നുമാണ്’, എലിസബത്ത് പറഞ്ഞു.


Source link

Related Articles

Back to top button