KERALAMLATEST NEWS
ആ മഹാസംഗമം പുനരാവിഷ്കരിച്ചു

ശിവഗിരി: ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി ശാരദാമഠത്തിനു സമീപം മഹാസംഗമത്തിന്റെ പുനരാവിഷ്കരണം നടത്തി. വൈക്കം സത്യഗ്രഹവേളയിലാണ് അഹിംസയുടെ ഉപാസകരായ രണ്ട് യുഗപുരുഷന്മാരുടെ സമാഗമം നടന്നത്. യുഗപുരുഷൻ സിനിമയിലും കൗമുദി ചാനലിലെ ‘മഹാഗുരു’ വിലും ഗാന്ധിജിയെ അവതരിപ്പിച്ച ആലപ്പുഴ സ്വദേശി ജോർജ്ജ്പോൾ ഗാന്ധിയായും അയിരൂർ എം.ജി.എം സ്കൂൾ അദ്ധ്യാപകനായ പ്രവിൻ എസ്.ആർ ശ്രീനാരായണഗുരുദേവനായും സാഹിത്യകാരൻ ഷോണി ജി.ചിറവിള ദ്വിഭാഷിയായ എൻ.കുമാരനായും വേഷമിട്ടു. ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി.സുകുമാരൻ, ചന്ദ്രൻ പുളിങ്കുന്ന്, പ്രസാദ് തുറവൂർ, ശശിവെട്ടൂർ, രാജേഷ് എന്നിവരും ബ്രഹ്മവിദ്യാലയത്തിലെ പഠിതാക്കളും പുനരാവിഷ്കാരത്തിന്റെ ഭാഗമായി.
Source link