INDIA

ജനസംഖ്യ മാത്രം നോക്കി മണ്ഡല പുനർനിർണയം അരുതെന്ന് ഡിഎംകെ


ന്യൂഡൽഹി ∙ മണ്ഡല പുനർനിർണയ വിഷയം ഡിഎംകെ വീണ്ടും ലോക്സഭയിൽ ഉയർത്തി. ശൂന്യവേളയിൽ ഡി.എം.കതിർ ആനന്ദാണ് വിഷയം ഉന്നയിച്ചത്. ജനസംഖ്യയുടെ  അടിസ്ഥാനത്തിൽ മാത്രം മണ്ഡലപുനർനിർണയം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നത് കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ജനസംഖ്യ മാത്രം അടിസ്ഥാനമാക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി), പ്രതിശീർഷ വരുമാനം, ഊർജ ഉൽപാദനം അടക്കമുള്ളവ നോക്കണം. മണ്ഡലപുനർനിർണയം സംസ്ഥാനങ്ങൾക്കെതിരെയുള്ള രഹസ്യ ആയുധമാക്കി മാറ്റരുതെന്നും പറഞ്ഞു.1973 ലെ മണ്ഡലപുനർനിർണയം വഴി കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ സീറ്റുകളാണ് വർധിപ്പിച്ചതെന്ന് ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപിച്ചു.


Source link

Related Articles

Back to top button