തെലുങ്കാനയിൽ വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

ഹൈദരാബാദ്: മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന കര്‍ഷകന്റെ വീഡിയോ പങ്കുവച്ചതിനു തെലുങ്കാനയിൽ രണ്ടു മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് ന്യൂസ് ബ്രേക്ക് എംഡി പൊഗനാനന്ദ രേവതി, റിപ്പോര്‍ട്ടര്‍ തന്വി യാദവ് എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കർഷകന്റെ അഭിപ്രായപ്രകടനമാണു വീഡിയോയിൽ. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതാണ് വീഡിയോ എന്നു കാണിച്ച് സംസ്ഥാന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം നൽകിയ പരാതിയിലാണ് അറസ്റ്റ്. നിപ്പുകോടി എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിന്റെ ഉടമയെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിക്കുകയും ചെയ്തു. വീഡിയോയിൽ മുഖ്യമന്ത്രിക്കെതിരേ അസഭ്യവർഷം ഉൾപ്പെടെ ഉണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് രേവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭര്‍ത്താവ് ചൈതന്യയെയും കസ്റ്റഡിയിലെടുത്ത പോലീസ് സംഘം രേവതിയുടെ മൊബൈൽഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. പള്‍സ് ന്യൂസിന്റെ ഓഫീസ് പോലീസ് പിന്നീട് സീൽചെയ്തു. വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തതിനെ പ്രതിപക്ഷമായ ബിആര്‍എസ് രൂക്ഷമായി വിമര്‍ശിച്ചു. തെലുങ്കാനയില്‍ അടിയന്തരാവസ്ഥ തിരിച്ചുവന്നിരിക്കുകയാണെന്ന് ബിആര്‍എസ് നേതാവ് കെ.ടി. രാമറാവു ആരോപിച്ചു.
Source link