LATEST NEWS
പൊയിലൂരിൽ സിപിഎം- ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ ∙ പൊയിലൂരിൽ സിപിഎം- ബിജെപി സംഘർഷം. വെട്ടേറ്റ ബിജെപി പ്രവർത്തകനായ കുറ്റേരി കൊല്ലമ്പറ്റ ഷൈജു (39)നെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ മറ്റു 3 പേരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിപിഎം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം സജിത് ലാൽ (30), ഡിവൈഎഫ്ഐ പൊയിലൂർ മേഖല പ്രസിഡന്റ് ടി.പി. സജീഷ് (26), ആനപ്പാറക്കൽ പ്രദീഷ് എന്നിവർക്കു നേെരയും ആക്രമണമുണ്ടായി. സിപിഎം പ്രവർത്തകർക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണ് ബിജെപി പ്രവർത്തകർക്കു നേരെ ഉണ്ടായ ആക്രമണം. പൊയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവ സ്ഥലത്തിനു സമീപമാണ് സംഭവങ്ങൾ.
Source link