15 വർഷമായുള്ള പ്രണയം, നടി അഭിനയ വിവാഹിതയാവുന്നു; വരൻ ബാല്യകാല സുഹൃത്ത്

കൊച്ചി: ജോജു ജോർജ് ചിത്രം പണിയിലെ നായിക അഭിനയ വിവാഹിതയാവുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹങ്ങൾ എണ്ണാം, എന്നെന്നേക്കുമായുള്ള യാത്ര ഇന്ന് ആരംഭിക്കുന്നു’- എന്നാണ് പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്. പങ്കാളിയുടെയും തന്റെയും കൈകൾ മണി മുഴക്കുന്നതിന്റെ ചിത്രമാണ് അഭിനയ പങ്കുവച്ചത്.
ബാല്യകാല സുഹൃത്താണ് വരൻ എന്നാണ് വിവരം. കഴിഞ്ഞ 15 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം നടി തന്നെ ഒരു പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. അഭിനയയ്ക്ക് ജന്മനാ കേൾവിശക്തിയും സംസാരശേഷിയുമില്ല. സമുദ്രക്കനി സംവിധാനം ചെയ്ത ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് ബിഗ് സ്ക്രീനിലെത്തിയത്. ഇതുവരെ 58 സിനിമകളിൽ അഭിനയിച്ചു. അഭിനയത്തിന് പുറമെ നർത്തകി കൂടിയാണ് അഭിനയ. ജോജു ജോർജ് സംവിധാനം ചെയ്ത പണിയിലാണ് താരം അവസാനമായി അഭിനയിച്ചത്.
View this post on Instagram
A post shared by M.g Abhinaya (@abhinaya_official)
Source link