KERALAMLATEST NEWS

വരുന്നത് രണ്ട് ചുഴലിക്കാറ്റുകള്‍, കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പട്ടികയില്‍ കേരളവും

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 15 വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ചുഴലിക്കാറ്റുകള്‍ രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അതിന്റെ ഭാഗമായി മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആദ്യത്തെ ചുഴലിക്കാറ്റ് ഇറാഖില്‍ രൂപപ്പെട്ട് പതിയെ ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

മാര്‍ച്ച് പത്ത് മുതല്‍ പതിനഞ്ച് വരെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും മഞ്ഞ് വീഴ്ചയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. പന്ത്രണ്ട് മുതല്‍ പതിമൂന്നു വരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകും. രാജസ്ഥാനില്‍ പതിമൂന്നുമുതല്‍ പതിനഞ്ച് വരെ തീയതികളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്.

തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്നാണ് പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുകയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുമെന്ന് തമിഴ്‌നാട് ഗവണ്‍മന്റെ് അറിയിച്ചു. മാര്‍ച്ച് 15 ന് മുമ്പുള്ള തീയതികളില്‍ കേരളത്തിലും മാഹിയിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.


Source link

Related Articles

Back to top button