റാങ്കിംഗ്: രോ​​ഹി​​ത്തി​​നു മു​​ന്നേ​​റ്റം


ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു മു​​ന്നേ​​റ്റം. ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച ഇ​​ന്നിം​​ഗ്സ് ര​​ണ്ടു സ്ഥാ​​നം മു​​ന്നോ​​ട്ടു​​ക​​യ​​റാ​​ൻ രോ​​ഹി​​ത്തി​​നെ സ​​ഹാ​​യി​​ച്ചു. നി​​ല​​വി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് രോ​​ഹി​​ത്.

784 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​ള്ള ശു​​ഭ്മാ​​ൻ ഗി​​ല്ലാ​​ണ് ഒ​​ന്നാം റാ​​ങ്കി​​ൽ. പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​ബ​​ർ അ​​സ​​മാ​​ണ് ര​​ണ്ടാ​​മ​​ത്. വി​​രാ​​ട് കോ​​ഹ്‌​ലി ​ഒ​​രു സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട് അ​​ഞ്ചി​​ലാ​​ണ്. ശ്രേ​​യ​​സ് അ​​യ്യ​​റാ​​ണ് (എ​​ട്ട്) ആ​​ദ്യ പ​​ത്തി​​ലു​​ള്ള മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ.


Source link

Exit mobile version