വയനാട്: ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയത് 8.65 കോടി

തൃശൂർ: മുണ്ടക്കൈ,​ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്തബാധിതർക്ക്,​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് 8.65 കോടി രൂപ മാത്രം. വൈത്തിരി തഹസിൽദാർക്കാണ് തുക അനുവദിച്ചതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് 24,82,27,680 രൂപ ചെലവാക്കിയതായി റവന്യു വകുപ്പ് വ്യക്തമാക്കി. വീടുവച്ച് നൽകുന്നതിന് ഇതുവരെ ആരും സർക്കാരിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയിട്ടില്ലെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം,​ കേന്ദ്രം അനുവദിച്ച 529.50 കോടി രൂപ ലഭിച്ചതായി റവന്യു വകുപ്പ് വ്യക്തമാക്കി. സ്‌പെഷ്യൽ അസിസ്റ്റന്റ്‌സ് ടു സ്റ്റേറ്റ്‌സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് (എസ്.എ.എസ്.സി.ഐ) എന്ന പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് തുക കൈമാറിയത്.


Source link
Exit mobile version