പാകിസ്താൻ ട്രെയിൻ റാഞ്ചൽ; ബന്ദികളെ രക്ഷപ്പെടുത്തി, 50 അക്രമികളെ വധിച്ചതായി അധികൃതർ


ക്വെറ്റ (പാകിസ്താന്‍): പാകിസ്താനിലെ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് അധികൃതര്‍. അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിന്‍ യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.50 അക്രമികളും ബന്ദികളില്‍ ചിലരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. ഏറ്റുമുട്ടലില്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ദികളാക്കപ്പെട്ട 300-ല്‍ ഏറെ പേരെ രക്ഷപ്പെടുത്തി. ബന്ദികളില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.


Source link

Exit mobile version