വയോധികനെ യുവാവ് വടിവാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതി പിടിയിൽ

വടകര: കോഴിക്കോട് കുറ്റ്യാടിക്ക് സമീപം കക്കട്ടിലിൽ വയോധികനെ യുവാവ് വടിവാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരെ കക്കട്ടിൽ സ്വദേശി ലിനീഷ് വെട്ടുകയായിരുന്നു. ലിനീഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കക്കട്ടിൽ അങ്ങാടിയിൽ കടയുടെ മുന്നിൽ നടപ്പാതയിൽ വച്ചാണ് വെട്ടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മഴക്കോട്ടും മാസ്‌കും ധരിച്ച് ലിനീഷ് വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ചാണ് എത്തിയത്. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഗംഗാധരൻ ഇപ്പോൾ ചികിത്സയിലാണ്. ബന്ധുവിന്റെ വീട്ടിൽ സിപിഎം പാർട്ടി യോഗം നടത്തുന്നത് ബിജെപി അനുഭാവിയായ ഗംഗാധരനും മകനും എതിർത്തിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.
Source link