അസ്ഥി, മുടി… 8 കുടങ്ങൾ; ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം? 1200 കോടി തട്ടിച്ച് ട്രസ്റ്റികൾ

മുംബൈ ∙ സാമ്പത്തിക ക്രമക്കേട് വിവാദങ്ങൾക്കിടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നെന്നും വെളിപ്പെടുത്തൽ. ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്നും നിലവിലെ അംഗങ്ങൾ ആരോപിച്ചു.ആശുപത്രി പരിസരത്തു ദുർമന്ത്രവാദം നടന്നെന്നും ട്രസ്റ്റികളുടെ ഓഫിസിനു താഴെ അസ്ഥികളും മനുഷ്യമുടിയും അടങ്ങിയ 8 കുടങ്ങള്‍ കണ്ടെത്തിയെന്നുമാണു റിപ്പോർട്ട്. പൊലീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പരാതി നല്‍കി. മുന്‍ ട്രസ്റ്റികള്‍ക്കെതിരെ 3 എഫ്‌ഐആർ റജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക ക്രമക്കേടുകൾ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി പരാതിയില്‍ പറയുന്നു.‘‘മുന്‍ ട്രസ്റ്റികള്‍ക്കും മറ്റുള്ളവർക്കുമെതിരെ 3 എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടുണ്ട്. ദുർമന്ത്രവാദം, അന്ധവിശ്വാസം എന്നിവയ്ക്കെതിരെ ബാന്ദ്ര സ്റ്റേഷനില്‍ ഫയല്‍ ചെയ്ത പരാതിയെ അടിസ്ഥാനമാക്കി ഇവർക്കെതിരായ നാലാമത്തെ കേസിലെ നടപടി കോടതിയുടെ പരിഗണനയിലാണ്. ആശുപത്രി ട്രസ്റ്റിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുകയും ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഫണ്ടുകള്‍ രോഗികളുടെ ക്ഷേമത്തിനായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.’’– ട്രസ്റ്റി പ്രശാന്ത് മെഹ്ത മാധ്യമങ്ങളോടു പറഞ്ഞു.∙ ദുർമന്ത്രവാദം, തെളിവായി 8 കലശങ്ങൾ
Source link