‘നടി സൗന്ദര്യയുടേത് കൊലപാതകം, പിന്നിൽ നടൻ മോഹൻബാബു’: 21 വർഷങ്ങൾക്കു ശേഷം പരാതി; എതിർത്ത് ഭർത്താവ്

അമരാവതി∙ നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് 21 വർഷങ്ങൾക്കുശേഷം പൊലീസിൽ പരാതി. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്നാണ് ആന്ധ്രാപ്രദേശിലെ ഖമാം ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ ചിറ്റിമല്ലു എന്നയാൾ നൽകിയ പരാതിയിൽ പറയുന്നത്. തെലുങ്കു നടൻ മോഹൻബാബുവാണ് കൊലപാതകത്തിനു പിന്നിലെന്നും ആരോപിക്കുന്നു. അതേസമയം, സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു ആരോപണങ്ങൾ വ്യാജമാണെന്ന് കാട്ടി രംഗത്തെത്തിയിട്ടുണ്ട്.ചിറ്റിമല്ലുവിന്റെ പരാതി ഇങ്ങനെ:ആന്ധ്രയിലെ ജൽപല്ലി ജില്ലയിലെ ആറ് ഏക്കറോളം വരുന്ന സ്ഥലം വിൽക്കാൻ സൗന്ദര്യയും സഹോദരനും തയാറായില്ലെന്നും അപകടമരണത്തിനുശേഷം അയാൾ ആ സ്ഥലം കൈക്കലാക്കിയെന്നും അതിനാൽ സൗന്ദര്യയുടെ മരണത്തിൽ മോഹൻബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. മോഹൻ ബാബു കൈക്കലാക്കിയ സ്ഥലം സർക്കാർ ഏറ്റെടുത്ത് ജനക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി എങ്ങനെ മോഹൻബാബു തട്ടിയെടുത്തെന്നും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിലവിൽ മോഹൻ ബാബുവും ഇളയ സഹോദരനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളും നിയമപോരാട്ടങ്ങളും ചിറ്റിമല്ലു പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തിൽ മോഹൻ ബാബുവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.
Source link