CINEMA

സുമലതയേയും കുടുംബത്തെയും അൺഫോളോ ചെയ്ത് ദർശൻ; പ്രതികരിച്ച് നടി


കൊലപാതക കേസിൽ അറസ്റ്റിലായ കന്നഡ സൂപ്പർതാരം ദർശൻ ഇൻസ്റ്റഗ്രാമിൽ നടിയും രാഷ്ട്രീയപ്രവർത്തകയുമായ സുമലതയേയും കുടുംബത്തേയും അൺഫോളോ ചെയ്തതുമായി ബന്ധപ്പെട്ട് വിവാദത്തിൽ വിശദീകരണവുമായി സുമലത. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ആരെ ഫോളോ ചെയ്യണമെന്നുള്ളത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും സുമലത പ്രതികരിച്ചു. സുമലതേയും കുടുംബത്തേയും ദർശൻ ‘അൺഫോളോ’ ചെയ്തതിനു ശേഷം സുമലത പങ്കുവച്ച വാക്കുകളും സ്റ്റാറ്റസും ദർശനെ ഉദ്ദേശിച്ചാണെന്നായിരുന്നു ആരാധകരുടെ അനുമാനം. ഇതാണ് വിവാദമായത്. സുമലതയുടെ വിശദീകരണക്കുറിപ്പ്: എന്റെ മുൻ പോസ്റ്റുകളിലൊന്നുമായി ബന്ധപ്പെട്ട് തീർത്തും അനാവശ്യമായ ഒരു വിവാദത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഈ കുറിപ്പ്. മുൻപ് പങ്കുവച്ച പോസ്റ്റ് ആരെയെങ്കിലും പ്രത്യേകമായി കുറിച്ചല്ല, മറിച്ച് പൊതുവായ ഒരു നിരീക്ഷണമായിരുന്നു. സോഷ്യൽ മീഡിയയിൽ എന്നെ പിന്തുടരുന്നവരെക്കുറിച്ചും അൺഫോളോ ചെയ്യുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന ശീലം എനിക്കില്ല.


Source link

Related Articles

Back to top button