LATEST NEWS

‘നോബിയും കുടുംബവും കയ്യൊഴിഞ്ഞു; കേസ് കൊടുത്തത് ഷൈനി പറഞ്ഞിട്ട്’; നട്ടംതിരിഞ്ഞ് കുടുംബശ്രീ അംഗങ്ങൾ


കോട്ടയം ∙ ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവ് നോബിയ്ക്കെതിരെ കുരുക്ക് മുറുകുന്നു.‌ ഷൈനി വായ്പ എടുത്തത് ഭർത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ കേസ് കൊടുത്തിരുന്നു. എന്നാൽ തിരിച്ചടയ്ക്കാൻ നോബിയും കുടുംബവും തയാറായില്ല. ഷൈനിയുടെ ആവശ്യത്തിനാണ് പണം എടുത്തതെന്ന് പറഞ്ഞ് നോബിയും കുടുംബവും കയ്യൊഴിയുകയായിരുന്നെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.‘‘ഷൈനി കുടുംബശ്രീയിൽ നിന്ന് പണം വായ്പയെടുത്തത് ഭർത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കും വീട് പുതുക്കാനുമായിരുന്നു. ജൂൺ വരെ പണം തിരിച്ചടച്ചിരുന്നു. വീട്ടിൽ നിന്ന് പോയതോടെ പണം അടയ്ക്കാതെയായി. വായ്പ മുടങ്ങിയതോടെ നിക്ഷേപത്തിൽ നിന്നെടുത്ത് കുടുംബശ്രീ അംഗങ്ങളാണ് പണം തിരിച്ചടച്ചത്. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്നു പറഞ്ഞു. ഷൈനിയുടെ പേരിലുള്ള രണ്ട് വാഹനങ്ങളുടെ ഉടമസ്ഥതയും ഇൻഷുറൻസും കൈമാറാൻ നോബിയും കുടുംബവും ഷൈനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് പറഞ്ഞത്. പണം അടയ്ക്കാൻ നിർവാഹമില്ലെന്നും അതുകൊണ്ട് പൊലീസിൽ പരാതി നൽകാനും പറഞ്ഞത് ഷൈനിയാണ്’’– കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.ഷൈനി മരിച്ചതോടെ വായ്പ തുക എങ്ങനെ തിരിച്ചടയ്ക്കണം എന്ന ആശങ്കയിലാണ് കരിങ്കുന്നത്തെ പുലരി കുടുംബശ്രീ. 1,26,000 രൂപയാണ് വായ്പ ഇനത്തിൽ ഇനി അടയ്ക്കാനുള്ളത്. 


Source link

Related Articles

Back to top button