BUSINESS

പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകൾക്ക് സോളർ തിളക്കം, സബ്സിഡി 78,000 രൂപവരെ


ന്യൂഡൽഹി∙ പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ കീഴിൽ രാജ്യത്താകെ 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചതായി കേന്ദ്രം. 2027 മാർച്ചിനകം ഒരു കോടി വീടുകളിൽ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. വരുന്ന ഒക്ടോബറിൽ 20 ലക്ഷം ഇൻസ്റ്റലേഷനുകൾ പൂർത്തിയാക്കുമെന്ന് പുനരുപയോഗ ഊർജമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണ് സബ്സിഡി നിരക്ക്. കഴിഞ്ഞ നവംബർ വരെ കേരളത്തിൽ അര ലക്ഷത്തിനു മുകളിൽ പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.


Source link

Related Articles

Back to top button