WORLD

സ്‌ഫോടനത്തിൽ ട്രാക്ക്‌ തകര്‍ത്തു, ഇരച്ചുകയറി നിയന്ത്രണം കൈക്കലാക്കി; BLA റാഞ്ചിയ തീവണ്ടിയിൽ സൈനികരും


ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ.) വിഘടനവാദികള്‍ തീവണ്ടി തട്ടിയെടുത്തത് ട്രാക്ക് സ്‌ഫോടനത്തില്‍ തകര്‍ത്ത ശേഷം. ട്രാക്ക് തകര്‍ന്നതോടെ തീവണ്ടി നിര്‍ത്താന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് വിഘടനവാദികള്‍ ട്രെയിനിലേക്ക് ഇരച്ചുകയറി നിയന്ത്രണം ഏറ്റെടുത്തു. യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു.’ഭയന്നുപോയ യാത്രക്കാര്‍ സീറ്റുകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. സായുധസംഘത്തിലുള്ളവര്‍ സ്ത്രീകളേയും പുരുഷന്മാരേയും വേര്‍തിരിച്ചു മാറ്റിനിര്‍ത്തി. ഞാന്‍ ഹൃദ്രോഗിയാണെന്ന് പറഞ്ഞപ്പോള്‍, എന്നേയും കുടുംബത്തേയും അവര്‍ പോവാന്‍ അനുവദിച്ചു’, രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാളായ അല്ലാദിത്ത (49) പറഞ്ഞു. ബലൂചിസ്താന്‍ സ്വദേശികളടക്കം 60-ലേറെ യാത്രക്കാരെ അക്രമികള്‍ അപ്പോള്‍ത്തന്നെ വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Source link

Related Articles

Back to top button