Site icon onlinekeralanews.com

വിപണികളിൽ സമാധാന കുതിപ്പ്


ക്രൂഡ് വില ആശ്വാസമായി കൊച്ചി: പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആശ്വാസ റാലി ദൃശ്യമായി. ആഗോള വിപണികളിലെ അനുകൂല ചലനങ്ങളും ഇന്ത്യൻ ഓഹരികൾക്ക് കരുത്തായി. അമേരിക്കൻ ഡോളർ, ബോണ്ട് എന്നിവയുടെ മൂല്യമിടിഞ്ഞതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി. ആഭ്യന്തര നിക്ഷേപകരും മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചു.സെൻസെക്സ് 2,000 പോയിന്റിനടുത്ത് നേട്ടവുമായാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരാന്ത്യത്തിൽ ലാഭമെടുപ്പ് ശക്തമായതോടെ സെൻസെക്‌സ് 1,186.77 പോയിന്റ് നേട്ടത്തോടെ 73,134.32ൽ അവസാനിച്ചു, നിഫ്‌റ്റി 348 പോയിന്റ് ഉയർന്ന് 22,679.40ൽ എത്തി. പൊതുമേഖല ബാങ്കുകൾ, മീഡിയ, ഐ.ടി, മെറ്റൽ, വാഹന മേഖലകളിലെ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി.


Source link
Exit mobile version